ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യ നോ​ട്ടീ​സ്

നോട്ടീസിൽ പേരും ഫോട്ടോയും രണ്ടാമത്; പ്രതിഷേധവും ബഹളവുമായി കൗൺസിലർമാർ

കാ​ക്ക​നാ​ട്: നോ​ട്ടീ​സി​ൽ പേ​രും ഫോ​ട്ടോ​യും അ​ച്ച​ടി​ച്ച​ത് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ർ​ഷം. ഒ​രു​വി​ഭാ​ഗം കൗ​ൺ​സി​ല​ർ​മാ​ർ ചേ​ർ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി. യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ സ്മി​ത സ​ണ്ണി, വി.​ഡി. സു​രേ​ഷ്, ജോ​സ് ക​ള​ത്തി​ൽ, രാ​ധാ​മ​ണി പി​ള്ള എ​ന്നി​വ​രാ​ണ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ന​ട​െ​ന്ന​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ദ്യം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ മു​റി​യി​ലും പി​ന്നീ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​െൻറ ചേം​ബ​റി​ലും ബ​ഹ​ളം​വെ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ എ​ൽ.​പി സ്കൂ​ളി​െൻറ ര​ണ്ടാം​ഘ​ട്ട ബ്ലോ​ക്കി​െൻറ ഉ​ദ്ഘാ​ട​ന നോ​ട്ടീ​സാ​ണ് വി​വാ​ദ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പി.​ടി. തോ​മ​സ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​യി​ൽ ഹൈ​ബി ഈ​ഡ​ൻ എം.​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ നോ​ട്ടീ​സി​ൽ മു​ഴു​വ​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രു​ടെ​യും ഫോ​ട്ടോ​യും പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്മി​ത സ​ണ്ണി​യു​ടെ ഫോ​ട്ടോ​യും പേ​രും ര​ണ്ടാ​മ​താ​യി​പ്പോ​യെ​ന്നും ഇ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​ത്.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള സെ​ക്ര​ട്ട​റി ശ​ബ്​​ദ​മു​യ​ർ​ത്തി സം​സാ​രി​ക്ക​രു​തെ​ന്നും പു​റ​ത്തു​പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ചി​ല കൗ​ൺ​സി​ല​ർ​മാ​ർ അ​സ​ഭ്യം പ​റ​യു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ക​യാ​യി​രു​െ​ന്ന​ന്ന് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വൈ​കീ​ട്ടോ​ടെ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി​യി​രു​ന്നു. പൊ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. അ​തി​നി​ടെ തൃ​ക്കാ​ക്ക​ര കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പ് വ​ഴ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

Tags:    
News Summary - Noise in Thrikkakara Municipal Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.