സജീഷ്
കൊച്ചി: യു.കെയിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളിയായ സജീഷ് ടോമിന് ശ്രദ്ധേയ വിജയം. ബേസിങ്സ്റ്റോക് ആന്‍ഡ് ഡീന്ബറോ കൗണ്‍സിലില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, കൗണ്‍സിലിെൻറ ചരിത്രത്തില്‍ ആദ്യ യു.കെ ഇതര ലേബര്‍ കൗണ്‍സിലറാണ്.
യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും നിലവിലെ പബ്ലിക് റിലേഷന്‍ ഓഫിസറുമാണ്. എറണാകുളം -അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, സി.എല്‍.സി അതിരൂപത പ്രസിഡൻറ്, ജനറല്‍ സെക്രട്ടറി, യു.കെയിലെ പ്രബല തൊഴിലാളി സംഘടനയായ യൂനിസന് ബേസിങ്സ്റ്റോക് ഹെല്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ചെയര്മാന്, സൗത്ത് ഈസ്റ്റ് റീജ്യൻ ഫിനാന്‍സ് കമ്മിറ്റി അംഗം, ബേസിങ്സ്റ്റോക് മര്ട്ടികള്ചറല് ഫോറം ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആറുവര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.വൈക്കം അയ്യനംപറമ്പില്‍ തോമസിെൻറയും പരേതയായ മേരിക്കുട്ടിയുടെയും മകനായ സജീഷിെൻറ കുടുംബം എറണാകുളം സൗത് പറവൂരിലാണ് താമസിക്കുന്നത്. ഭാര്യ: ആന്‍സി. മകള്‍: അലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.