കോവിഡ്: ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകള്‍

കൊ​ച്ചി: കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ജി​ല്ല​യി​ല്‍ ഒ​ഴി​വു​ള്ള​ത് 1095 കി​ട​ക്ക​ക​ള്‍. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ത​യാ​റാ​ക്കി​യ 2181 കി​ട​ക്ക​ക​ളി​ല്‍ 1086 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്കാ​യി ത​യാ​റാ​ക്കി​യ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെൻറ​റു​ക​ളി​ല്‍ 246 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തു​വ​രെ ഇ​ത്ത​രം 17 കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ 852 കി​ട​ക്ക​ക​ള്‍ ഒ​ഴി​വു​ണ്ട്.

ബി.​പി​സി.​എ​ല്‍, ടി.​സി.​എ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ക്കാ​യി എ​ഫ്.​എ​ൽ.​ടി.​സി.​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 21 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് സെ​ക്ക​ൻ​ഡ്​ ലൈ​ന്‍ ട്രീ​റ്റ്‌​മെൻറ്​ സെൻറ​റു​ക​ളി​ല്‍ 417 കി​ട​ക്ക​ക​ള്‍ സ​ജ്ജ​മാ​ക്കി. 323 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ അ​ട​ക്ക​മു​ള്ള സെ​ക്ക​ൻ​ഡ്​ ലൈ​ന്‍ ട്രീ​റ്റ്‌​മെൻറ്​ സെൻറ​റു​ക​ളി​ല്‍ കാ​റ്റ​ഗ​റി ബി ​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന രോ​ഗി​ക​ളെ​യാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ 94 കി​ട​ക്ക​ക​ള്‍ വി​വി​ധ സെ​ക്ക​ൻ​ഡ്​ ലൈ​ന്‍ ട്രീ​റ്റ്‌​മെൻറ്​ സെൻറ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

കോ​വി​ഡ് ചി​കി​ത്സ രം​ഗ​ത്തു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍പ്പെ​ടെ ഒ​മ്പ​ത് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലാ​യി 666 കി​ട​ക്ക​ക​ള്‍ സ​ജ്ജ​മാ​ണ്. 517 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗ​തീ​വ്ര​ത​യു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​ന്‍ ക​ഴി​യു​ന്ന ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 149 കി​ട​ക്ക​ക​ളും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Kovid: There are 1095 vacant beds in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.