ഫോർട്ട്കൊച്ചി കടപ്പുറത്ത് നടന്ന കയാക്കിങ് മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range കയാക്കിങ് മത്സരം: ജിസ്മോൻ -വിജിത്ത് ചാക്കോ സഖ്യം ഒന്നാമത്
ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി കൊച്ചി ഇന്‍റർ ഡൈവിന്‍റെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കടപ്പുറത്ത് കയാക്കിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്‍റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ജിസ്മോൻ ലൈസൻ ജിമ്മി-വിജിത് ചാക്കോ സഖ്യം ഒന്നാം സ്ഥാനം നേടി.
സാബു-സിബി സഖ്യം രണ്ടും, യദു കൃഷ്ണൻ-പ്രണവ് ബേബി സഖ്യം മൂന്നും സ്ഥാനം നേടി. രഞ്ജിത്ത്, ടോണി, ജസ്റ്റിൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.