ക​ള​രി​പ്പയ​റ്റി​ന്​ എത്തിയവർ

കളരിപ്പയറ്റ്: അങ്കം കുറിക്കാൻ എത്തിയവരിൽ അഞ്ച് കുടുംബങ്ങളിൽ നിന്നുള്ള 11 പേരും

ഫോ​ർ​ട്ട്​​കൊ​ച്ചി : അ​ങ്ക​ത്ത​ട്ടി​ൽ അ​ങ്കം കു​റി​ക്കു​വാ​നെ​ത്തി​യ​ത് അ​ഞ്ച് വീ​ടു​ക​ളി​ൽ നി​ന്നു​മാ​യി 11 സ​ഹോ​ദ​ര​ങ്ങ​ൾ. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മ​ത്സ​ര​ത്തി​ൽ ഇ​ത്ര​യും സ​ഹോ​ദ​ര​ങ്ങ​ൾ പോ​രി​ന് ഇ​റ​ങ്ങു​ന്ന​ത്. അ​രൂ​കു​റ്റി വ​ടു​ത​ല വ​ട​ക്കേ ക​ള​ത്തേ​ഴ​ത്ത് വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ- അ​ഫ്സി​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഹാ​മി​ദ് അ​മ​ദാ​നി, ഹം​ദ ഹ​നാ​ൻ , ഹു​ദാ ഹ​നാ​ൻ എ​ന്നീ മൂ​ന്ന്​ സ​ഹോ​ദ​ര​ങ്ങ​ളും ച​ന്തി​രൂ​ർ ചി​റ​യി​ൽ അ​ജ്മ​ൽ - ഷ​ജീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​ഷി​ഖ് അ​ജ്മ​ൽ , മു​ഹ​മ്മ​ദ് അ​യാ​നും വ​ടു​ത​ല മാ​വേ​ലി​ൽ ഷ​മീ​ർ - ജ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ൻ​സ ഫാ​ത്തി​മ , ദി​ൽ​ഷാ​ദും വ​ടു​ത​ല പാ​ർ​ക്കി​ൽ ഫാ​സി​ൽ - ജാ​സ്മി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഹ​ദി​യ ബി​ൻ​ത് ഫാ​സി​ൽ - ഫാ​യി​സ് ബി​ൻ ഫാ​സി​ലും അ​രൂ​ക്കു​റ്റി വാ​ഴ​ത്താ​റ്റ് ചി​റ​യി​ൽ നി​ഹാ​ൽ നി​യാ​സും ഹി​ലാ​ൽ മു​ഹ​മ്മ​ദും അ​ങ്ക​ക​ള​ത്തി​ൽ പോ​രി​ന് ഇ​റ​ങ്ങി.

അ​രു​ക്കു​റ്റി, ച​ന്തി​രൂ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ങ്കി​ലും ഇ​വ​ർ ക​ള​രി അ​ഭ്യ​സി​ക്കു​ന്ന​ത് മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ലു​ള്ള ടി.​എം.​ഐ ക​ള​രി​യു​ടെ കീ​ഴി​ൽ ഉ​ബൈ​ദ് ഗു​രു​ക്ക​ളു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ്. മി​ക്ക​വ​രും മെ​ഡ​ലു​ക​ൾ ക​ഴു​ത്തി​ല​ണി​ഞ്ഞാ​ണ് മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Kalaripayattu Eleven people from five families attended the event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.