ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി കെ​ട്ടി​ടം

125ന്‍റെ നിറവിൽ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ്​ ഇൻഡസ്ട്രി

മ​ട്ടാ​ഞ്ചേ​രി: രാ​ജ്യ​ത്തെ ആ​ദ്യ​കാ​ല വാ​ണി​ജ്യ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി നൂ​റ്റി​യി​രു​പ​ത്തി​യ​ഞ്ചി‍െൻറ നി​റ​വി​ൽ. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന തു​റ​മു​ഖ​വും വാ​ണി​ജ്യ കേ​ന്ദ്ര​വു​മാ​യി​രു​ന്ന മ​ട്ടാ​ഞ്ചേ​രി​യി​ൽ ന​ട​ന്ന ഒ​രു ത​ർ​ക്ക​ത്തി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി​യു​ടെ തു​ട​ക്കം. 'ദ ​കൊ​ച്ചി​ൻ നേ​റ്റി​വ് മ​ർ​ച്ച​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ' പേ​രി​ലാ​ണ് 1897ൽ ​സം​ഘ​ട​ന ആ​ദ്യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ബ്ദു​ൽ സ​ക്ക​ർ ഹാ​ജി ഈ​സാ സേ​ട്ടാ​യി​രു​ന്നു ആ​ദ്യ പ്ര​സി​ഡ​ന്‍റ്. 15 വ​ർ​ഷം ഈ ​പേ​രി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. 1912 ജ​നു​വ​രി 12ന് ​ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് എ​ന്ന പു​തി​യ പേ​രി​ലേ​ക്ക് മാ​റ്റി. കാ​ലാ​നു​ഗ​ത​മാ​യി ഇ​ൻ​ഡ​സ്ട്രി എ​ന്ന വാ​ക്കു​കൂ​ടി പേ​രി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന വ​സ്തു​ക്ക​ൾ​ക്കും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​ക്കും വി​ദേ​ശ ഏ​ജ​ന്‍റു​മാ​ർ ത​ന്നെ ച​ര​ക്കു​കൂ​ലി നി​ശ്ച​യി​ച്ചി​രു​ന്ന സ​മ്പ്ര​ദാ​യ​മാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഏ​ജ​ന്‍റു​മാ​ർ ഈ​ടാ​ക്കി​യി​രു​ന്ന ഉ​യ​ർ​ന്ന​കൂ​ലി ക​ച്ച​വ​ട​ക്കാ​ർ​ക്ക് വ​ലി​യ​ന​ഷ്ടം സൃ​ഷ്ടി​ച്ചി​രു​ന്നു. ച​ര​ക്കു​കൂ​ലി കു​റ​ക്ക​ണ​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം ഏ​ജ​ന്‍റു​മാ​ർ അ​വ​ഗ​ണി​ച്ചു. ഇ​തോ​ടെ​യാ​ണ് ക​ച്ച​വ​ട​ത്തി‍െൻറ താ​ൽ​പ​ര്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ സം​ഘ​ട​ന അ​നി​വാ​ര്യ​മാ​ണെ​ന്ന ചി​ന്ത വ്യാ​പാ​രി​ക​ളി​ൽ ഉ​ട​ലെ​ടു​ത്ത​ത്. സം​ഘ​ട​ന​യു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നും ഈ ​കൂ​ട്ടാ​യ്മ വ​ഴി​യൊ​രു​ക്കി.

കേ​ര​ള​വ​ർ​മ ത​മ്പു​രാ​നാ​യി​രു​ന്നു രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​സി​ഡ​ന്‍റ്. 1968ൽ ​പ്ര​വ​ർ​ത്ത​നം മ​ട്ടാ​ഞ്ചേ​രി​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. കൊ​ച്ചി​യു​ടെ വാ​ണി​ജ്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കൊ​പ്പം ന​ഗ​ര​ത്തി‍െൻറ സാ​മൂ​ഹി​ക​ജീ​വി​ത​ത്തി‍െൻറ വി​ക​സ​ന​ത്തി​നും നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ചേം​ബ​ർ ചെ​യ്തി​ട്ടു​ണ്ട്.

കൊ​ച്ചി​ൻ കോ​ള​ജ് സ്ഥാ​പി​ക്കാ​നും ചേം​ബ​ർ മു​ൻ​കൈ​യെ​ടു​ത്തു. മ​ട്ടാ​ഞ്ചേ​രി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളു​ടെ വാ​ർ​ഡ് സ്ഥാ​പി​ച്ച​തു​ൾ​പ്പെ​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. വി​കാ​സ് അ​ഗ​ർ​വാ​ൾ പ്ര​സി​ഡ​ൻ​റും അ​രു​ൺ ഡേ​വി​ഡ് മൂ​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ലെ സാ​ര​ഥി​ക​ൾ. അ​നു ജോ​സ​ഫാ​ണ് ചേം​ബ​ർ സെ​ക്ര​ട്ട​റി. ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ലെ-​മെ​റി​ഡി​യ​നി​ൽ ന​ട​ക്കും.

Tags:    
News Summary - Indian Chamber of Commerce and Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.