പെരുമ്പാവൂർ: കുറുപ്പംപടിയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ 18 കിലോ കഞ്ചാവുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഖലീൽ മണ്ഡൽ (41), എസ്.കെ. സമീം (26) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓടക്കാലി പനിച്ചയം ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പനിച്ചയം കള്ളുഷാപ്പിന് സമീപം കഞ്ചാവ് കൈമാറാൻ നിൽക്കുകയായിരുന്നു ഇവർ. ബംഗാളിൽനിന്ന് ശനിയാഴ്ച രാവിലെ ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഖലീൽ മണ്ഡൽ നേരത്തേ പനിച്ചയം ഭാഗത്ത് കെട്ടിട നിർമാണ തൊഴിലാളിയായി ജോലി നോക്കിയിരുന്നു. കിലോക്ക് 25,000 രൂപ നിരക്കിലാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
പെരുമ്പാവൂർ എ.എസ്.പി ശക്തിസിങ് ആര്യ, ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്.ഐ ഇബ്രാഹിംകുട്ടി, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, ഇ.എം. രാജേഷ്, അരുൺ, ജിജോ തുടങ്ങിയവരാണ് അന്വേഷണസഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.