ഇറച്ചിവെട്ട്​ യന്ത്രത്തിൽ സ്വർണക്കടത്ത്​: പ്രതി റിമാൻഡിൽ

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം ഒളിച്ചുകടത്തിയ കേസിലെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.കേസിൽ അറസ്റ്റിലായ തൃക്കാക്കര സ്വദേശിയായ സിനിമ നിർമാതാവ് സിറാജുദ്ദിനെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

ദുബൈയിൽനിന്ന് സ്വര്‍ണം കടത്തിയതിന്‍റെ മുഖ്യസൂത്രധാരന്‍ സിറാജുദ്ദീനാണെന്നും നേരത്തേയും ഇയാള്‍ സ്വര്‍ണംകടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു. സിറാജുദ്ദീൻ നൽകിയ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

Tags:    
News Summary - Gold smuggling in butchery machine: culprit remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.