മോഹൻ
Posted On
date_range Updated On
date_range നാവികസേന ആസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ: നേവൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊച്ചി: നേവൽ ബേസിൽ ജോലി വാഗ്ദാനം ചെയ്ത നിരവധി പേരിൽനിന്ന് പണം തട്ടിയ കേസിൽ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കടവന്ത്ര സെന്റ് സെബാസ്റ്റ്യൻ റോഡിലെ സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുന്ന ബി. മോഹനാണ് കടവന്ത്ര പൊലീസ് പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ പരാതികളുണ്ട്. തട്ടിപ്പിനുശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരവെ ബംഗളൂരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, അസി.സബ് ഇൻസ്പെക്ടർ സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.