വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; ഓൺലൈൻ ക്ലാസ്​ ലഭിക്കാൻ അനുമതി

കാക്കനാട്: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിലിരിക്കാൻ അനുമതി. വെണ്ണല മേരിമാതാ സി.ബി.എസ്.ഇ പബ്ലിക് സ്കൂൾ വിദ്യാർഥികൾക്കാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ക്ലാസിൽ ഹാജരാകാനായത്.

ഫീസ് അടച്ചില്ലെന്നാരോപിച്ച് സ്കൂൾ അധികൃതർ ഓൺലൈൻ ക്ലാസി​െൻറ ലിങ്ക് നൽകാതിരിക്കുകയായിരുന്നു.

100 വിദ്യാർഥികളെയാണ് ഇത്തരത്തിൽ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധം ഉയർത്തുകയും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകുകയും ചെയ്തു. സംഭവം ശ്രദ്ധയിൽ പെട്ട വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടു. പരാതിയിൽ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവിനോട് നിർദേശിച്ചു.

എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ പ്രിൻസിപ്പലിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ഫീസ് അടക്കാൻ വൈകിയെന്ന പേരിൽ ആർക്കും പഠനം നിഷേധിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്​തു. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും സ്കൂൾ അധികൃതർ ഓൺലൈൻ ക്ലാസി​െൻറ ലിങ്ക് നൽകുകയായിരുന്നുവെന്ന്​ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സംസ്ഥാനത്തെ ഒട്ടുമിക്ക സി.ബി.എസ്.ഇ സ്കൂളിലും ഇതേ അവസ്ഥയാണെന്ന്​ സംസ്ഥാന രക്ഷകർതൃ കൂട്ടായ്മ രക്ഷാധികാരി ടി.എ മുജീബ് റഹ്മാൻ പറഞ്ഞു. കോവിഡ് ലോക്ഡൗണി​െൻറ സാഹചര്യത്തിലാണ് പലരും ഫീസടക്കാൻ വൈകുന്നതെന്നും പ്രതിഷേധമുയർത്തുന്ന വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻറ് ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Education Minister intervenes; Permission to online class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.