കി​ന്‍ഫ്ര പാ​ര്‍ക്കു​ക​ളി​ല്‍ ര​ണ്ട് വ​ന്‍ നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ ഒ​രു​ങ്ങി

കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്റെ ഇ​ല​ക്ട്രി​ക്ക​ല്‍- ഇ​ല​ക്ട്രോ​ണി​ക്സ് വ്യ​വ​സാ​യ​രം​ഗ​ത്ത് കു​തി​പ്പു​ണ്ടാ​ക്കു​ന്ന ര​ണ്ട് ബൃ​ഹ​ത് പ​ദ്ധ​തി​ക​ള്‍ ജി​ല്ല​യി​ലെ കി​ന്‍ഫ്ര പാ​ര്‍ക്കു​ക​ളി​ല്‍ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യി. കാ​ക്ക​നാ​ട് കി​ൻ​ഫ്ര ഇ​ല​ക്ട്രോ​ണി​ക്‌​സ് മാ​നു​ഫാ​ക്ച​റിം​ഗ് ക്ല​സ്റ്റ​റി​ൽ വി- ​ഗാ​ർ​ഡ് ഇ​ന്നൊ​വേ​ഷ​ൻ ക്യാം​പ​സ് 10നും ​പെ​രു​മ്പാ​വൂ​ര്‍ കി​ൻ​ഫ്ര ഇ​ന്‍ഡ​സ്ട്രി​യ​ല്‍ പാ​ർ​ക്കി​ല്‍ കെ​യ്ൻ​സ് ടെ​ക്‌​നോ​ള​ജി​യു​ടെ ആ​ദ്യ ഉ​ല്‍പാ​ദ​ന യൂ​നി​റ്റ് 11നും ​വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ക്ക​നാ​ട് പാ​ര്‍ക്കി​ല്‍ മൂ​ന്ന് ഏ​ക്ക​റി​ൽ ഭൂ​ഗ​ർ​ഭ നി​ല ഉ​ൾ​പ്പെ​ടെ 11 നി​ല​ക​ളി​ലാ​യി 1,10,338 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് വി-​ഗാ​ര്‍ഡ് ഇ​ന്നൊ​വേ​ഷ​ൻ ക്യാം​പ​സി​ന്റെ ആ​ദ്യ​ഘ​ട്ടം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​ത്. ഇ​ല​ക്ട്രി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക്സ് മേ​ഖ​ല​യി​ലെ പ​ഠ​ന ഗ​വേ​ഷ​ണ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ ക്യാം​പ​സി​ന്റെ ഒ​ന്നാം ഘ​ട്ട​മാ​ണ് പൂ​ര്‍ത്തി​യാ​യ​ത്. ഇ​വി​ടെ 115 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 400 തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​കു​ക.

2021 ജ​നു​വ​രി​യി​ലാ​ണ് കി​ന്‍ഫ്ര ഇ​ല​ക്ട്രോ​ണി​ക്‌​സ് മാ​നു​ഫാ​ക്ച​റിം​ഗ് ക്ല​സ്റ്റ​റി​ൽ ഇ​ന്നൊ​വേ​ഷ​ന്‍ ക്യാം​പ​സ് സ്ഥാ​പി​ക്കാ​ന്‍ വി-​ഗാ​ര്‍ഡി​ന് ഭൂ​മി അ​നു​വ​ദി​ച്ച​ത്. 2023 ഏ​പ്രി​ലി​ല്‍ നി​ര്‍മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി ര​ണ്ട​ര​വ​ര്‍ഷം​കൊ​ണ്ട് പൂ​ര്‍ത്തി​യാ​ക്കി. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി 200 കോ​ടി രൂ​പ നി​ക്ഷേ​പ​ത്തി​ൽ മ​റ്റൊ​രു യൂ​നി​റ്റി​നു​കൂ​ടി പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 600 പേ​ർ​ക്കു​കൂ​ടി ഇ​വി​ടെ തൊ​ഴി​ൽ ന​ൽ​കാ​നാ​കും.

പെ​രു​മ്പാ​വൂ​ർ ചേ​ലാ​മ​റ്റ​ത്ത് ട്രാ​വ​ൻ​കൂ​ർ റ​യോ​ൺ​സ് ക​മ്പ​നി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് കി​ന്‍ഫ്ര വി​ക​സി​പ്പി​ച്ച വ്യ​വ​സാ​യ പാ​ര്‍ക്കി​ലെ 28 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 15,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​മു​ള്ള കെ​ട്ടി​ടം ന​വീ​ക​രി​ച്ചാ​ണ് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക്‌​സ് സി​സ്റ്റം ആ​ൻ​ഡ് ഡി​സൈ​ൻ മാ​നു​ഫാ​ക്ച​റിം​ഗ് (ഇ.​എ​സ്ഡി.​എം) ക​മ്പ​നി​യാ​യ കെ​യ്ൻ​സ് ടെ​ക്നോ​ള​ജീ​സ് ആ​ദ്യ​ഘ​ട്ട ഉ​ല്‍പാ​ദ​ന യൂ​നി​റ്റ് തു​റ​ക്കു​ന്ന​ത്. 2025 ഫെ​ബ്രു​വ​രി​യി​ല്‍ കൊ​ച്ചി​യി​ല്‍ന​ട​ന്ന ഇ​ന്‍വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ല്‍ സ​മ്മി​റ്റി​ല്‍ ഉ​ണ്ടാ​യ നി​ക്ഷേ​പ വാ​ഗ്ദാ​ന​മാ​ണ് ഇ​തി​ലൂ​ടെ സാ​ര്‍ഥ​ക​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കെ​യ്ന്‍സി​ന് ഭൂ​മി കൈ​മാ​റി​യ​ത്. നാ​ലു​മാ​സം​കൊ​ണ്ട് ആ​ദ്യ​ഘ​ട്ടം സ​ജ്ജ​മാ​യി. ര​ണ്ടാം​ഘ​ട്ട​മാ​യി നി​ര്‍മി​ക്കു​ന്ന 80,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണം വ​രു​ന്ന ബീ​റ്റ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണോ​ദ്ഘാ​ട​ന​വും 11ന് ​ന​ട​ക്കും. തു​ട​ര്‍ന്ന് 80,000 ച​തു​ര​ശ്ര അ​ടി വ​രു​ന്ന ഗാ​മ, ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി വ​രു​ന്ന ഡെ​ല്‍റ്റ എ​ന്നീ സ​മു​ച്ച​യ​ങ്ങ​ള്‍കൂ​ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​യ്ൻ​സ് നി​ര്‍മി​ക്കും.

350 കോ​ടി​യു​ടെ നി​ക്ഷേ​പ​വും വ​ലി​യ​തോ​തി​ലു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ് പെ​രു​മ്പാ​വൂ​രി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ, റെ​യി​ൽ​വേ, മെ​ഡി​ക്ക​ൽ, വ്യോ​മ​യാ​നം തു​ട​ങ്ങി ആ​ഗോ​ള​ത​ല​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന​ചെ​യ്ത് നി​ർ​മി​ക്കു​ന്ന, മൈ​സൂ​ര്‍ ആ​സ്ഥാ​ന​മാ​യ കെ​യ്ന്‍‌​സി​ന് നി​ല​വി​ൽ കേ​ര​ള​ത്തി​നു പു​റ​ത്ത് എ​ട്ട് ഇ​ട​ങ്ങ​ളി​ലാ​ണ് ഉ​ൽ​പാ​ദ​ന യൂ​നി​റ്റു​ക​ളു​ള്ള​ത്. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ർ​വി​സ് സെ​ന്റ​ർ മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള സാ​ന്നി​ധ്യം.

കേ​ര​ള​ത്തി​ന്റെ വ്യാ​വ​സാ​യി​ക ആ​വാ​സ​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ഇ​ല​ക്ട്രി​ക്ക​ല്‍- ഇ​ല​ക്ട്രോ​ണി​ക്സ് രം​ഗ​ത്തെ ഗ​വേ​ഷ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം നൂ​ത​ന​സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും നൈ​പു​ണ്യ വി​ക​സ​ന​വും ഇ​വി​ടെ​ത്ത​ന്നെ സാ​ധ്യ​മാ​കും. ഇ​ല​ക്ട്രോ​ണി​ക്സ് നി​ർ​മാ​ണ​രം​ഗ​ത്തെ വ​ള​ർ​ന്നു​വ​രു​ന്ന നൂ​ത​ന വ്യാ​വ​സാ​യി​ക കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്തി​ന്റെ സ്ഥാ​നം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Two major investment projects in Kinfra parks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.