വാഹനപരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് യുവാക്കള്‍ കടന്നു

കാക്കനാട്: വാഹനപരിശോധനക്കിടെ പൊലീസിന് ആക്രമിച്ച് യുവാക്കള്‍ കടന്നുകളഞ്ഞു. ബുധനാഴ്ച രാത്രി ഏഴരയോടെ കാക്കനാട് ജങ്ഷനിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.

തൃക്കാക്കര കമ്യൂണിറ്റി ഹാളിന് മുന്നില്‍ ബാരിക്കേഡ് വെച്ചാണ്​ വാഹനങ്ങള്‍ പൊലീസ്​ പരിശോധിക്കുന്നത്. പള്ളിക്കര ഭാഗത്തുനിന്ന്​ പാഞ്ഞെത്തിയ കാര്‍ സംശയം തോന്നി പൊലീസ് തടഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന സംശയത്തില്‍ കാര്‍ പരിശോധിക്കുന്നതിനിടെ, കാറി​െൻറ മുൻവശത്തെ ഇടതുഭാഗത്തെ സീറ്റിലിരുന്ന യുവാവ് ഇറങ്ങിയോടി.

ഇയാളെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ കാറിലുണ്ടായിരുന്നയാള്‍ കാറുമായി കടന്നുകളഞ്ഞു. ഓടിയ യുവാവിനെ പിന്തുടര്‍ന്ന പൊലീസ് കാക്കനാട് ഗവ. പ്രസ് പരിസരത്തുനിന്ന് പിടികൂടി. ഇയാളെ സ്​റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കെ.എ.പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറെ ചവിട്ടിവീഴ്ത്തി കടന്നുകളഞ്ഞത്​. പിറകെ ഓടുന്നതിനിടെ എസ്.ഐയുടെ മൊബൈല്‍ ഫോണും നഷ്​ടപ്പെട്ടു. പരിക്കേറ്റ പൊലീസുകാരനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - During the search of the vehicle, the youths attacked the police and entered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.