കാക്കനാട് പാലച്ചുവടിലെ ഒഴിഞ്ഞ പറമ്പിൽ കാണപ്പെട്ട ഡമ്മി നോട്ടുകെട്ടുകൾ പൊലീസ് പരിശോധിക്കുന്നു. വാർഡ് കൗൺസിലർ നൗഷാദ് പല്ലച്ചി സമീപം
കാക്കനാട്: സിനിമാ പ്രവർത്തകർ ഉപേക്ഷിച്ചു പോയ ഡമ്മി കറൻസി നോട്ടുകൾ നാട്ടുകാരെ വട്ടം ചുറ്റിച്ചു. പടമുകൾ പാലച്ചുവടിലെ ഒഴിഞ്ഞ മതിൽക്കെട്ടിനകത്തു കാണപ്പെട്ട നോട്ടുകെട്ടുകൾ വ്യാജനാണെന്നു പൊലീസ് പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷമാണ് നാട്ടുകാരുടെ അമ്പരപ്പു മാറിയത്. നിരോധിച്ച 2,000 രൂപ നോട്ടിനോട് സാമ്യമുള്ള 50 കെട്ടുകളാണ് ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ഓരോ കെട്ടിലും 100 എണ്ണം വീതമുണ്ട്.
ശനിയാഴ്ച രാവിലെ ഡമ്മി നോട്ടുകെട്ടുകൾ കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. കൺട്രോൾ റൂം, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നു പൊലീസെത്തിയാണ് നോട്ടുകൾ പരിശോധിച്ചു ഡമ്മിയാണെന്ന് ഉറപ്പാക്കിയത്. അടുത്തയിടെ സമീപത്തെ സിനിമ കമ്പനി ഓഫിസ് ഇവിടെ നിന്നു മാറ്റിയിരുന്നു. ഉപയോഗശുന്യമായ സാമഗ്രികൾക്കൊപ്പം അവർ ഉപേക്ഷിച്ചതാകാം ഡമ്മി നോട്ടു കെട്ടുകളെന്നാണ് പൊലീസിന്റെ സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.