നഗരസഭ പത്താം ഡിവിഷനിലെ രാത്രി കാല ശുചീകരണം
മട്ടാഞ്ചേരി: ശുചീകരണ പ്രവർത്തനങ്ങളിൽ കൊച്ചിക്ക് മാതൃകയായി മാറുകയാണ് നഗരസഭ കരുവേലിപ്പടി പത്താം ഡിവിഷനിൽ നടപ്പാക്കുന്ന കൊച്ചിക്കൊരു പുതിയ പ്രഭാതമെന്ന പദ്ധതി.
രാത്രി ഏഴ് മണിയോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യം റോഡരികിൽ വളർന്ന് നിൽക്കുന്ന അനാവശ്യമായ പുല്ലുകളും മറ്റും വെട്ടിക്കളയും. തുടർന്ന് വീണ്ടും ഇത്തരം പുല്ലുകൾ മുളക്കാതിരിക്കാനുള്ള മരുന്ന് തെളിക്കും.
പിന്നീട് ചൂല് ഉപയോഗിച്ച് റോഡിലെ മണ്ണ് മുഴുവൻ അടിച്ചെടുക്കും. ഇത് കഴിഞ്ഞാണ് മറ്റ് മാലിന്യങ്ങൾ നീക്കം ചെയ്യുക. പുലർച്ച ഒരു മണി വരെ ഈ ശുചീകരണ പ്രവർത്തനങ്ങൾ നീളും. നഗരസഭ ആകെ നൽകുന്നത് തൊഴിലാളികളെ മാത്രമാണ്. പുല്ല് വെട്ടുന്ന യന്ത്രം ഉൾപ്പെടെ മുഴുവൻ സാമഗ്രികളുടെയും ചെലവ് വഹിക്കുന്നത് കൗൺസിലറാണ്. ഡിവിഷനിലെ മുഴുവൻ ആളുകളുടെയും പിന്തുണ ഇക്കാര്യത്തിലുണ്ടെന്ന് കൗൺസിലർ പറഞ്ഞു.
വീടുകളിലെ മാലിന്യ ശേഖരണം രാവിലെയാണ് നിലവിൽ നടക്കുന്നതെങ്കിലും അതും രാത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് കൗൺസിലർ ബാസ്റ്റ്യൻ ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.