കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ‘ലീപ് കേരള’ വോട്ടർ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കന്നി വോട്ടർമാർ കലക്ടർ ജി. പ്രിയങ്കയുമായി സംവദിച്ചു. ജില്ലയിലെ 96 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 200ഓളം കന്നി വോട്ടർമാരാണ് ഓൺലൈനായി നടന്ന ‘പ്രിയ സമ്മതിദായകരെ’ എന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്തത്.
വോട്ടവകാശം കൃത്യമായ വിനിയോഗിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും വോട്ടവകാശം വിനിയോഗിക്കുമ്പോൾ യുവജനങ്ങൾ അവരുടെ പ്രദേശത്തിന്‍റെ ഉന്നമനത്തിനായുള്ള പ്രവർത്തനത്തിൽ ഭാഗമാവുകയാണെന്നും കലക്ടർ പറഞ്ഞു.
പരിപാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം, വോട്ടിങ് മെഷീന്റെ പ്രവർത്തനം തുടങ്ങിയവയെകുറിച്ച് ഹെഡ് ക്ലർക്ക് ടി.എം. ജബ്ബാർ വിശദീകരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സുനിൽ മാത്യു, ലീപ് അസിസ്റ്റന്റ് കോഡിനേറ്റർ ഏണസ്റ്റ് സി. തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.