ഷൗക്കത്ത് നൈനക്ക് ​കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി െബ്രയിൽ ലിപി സജ്ജീകരിച്ച ഫോൺ സമ്മാനിക്കുന്നു

കാഴ്ച വൈകല്യം തടസ്സമല്ല; ഷൗക്കത്ത്​ നൈനക്ക് ഇനി പാടാം

മട്ടാഞ്ചേരി: കാഴ്ച വൈകല്യമുള്ള ഗായകൻ കെ.എ.ഷൗക്കത്ത് നൈനക്ക് ഇത് സന്തോഷത്തി​െൻറ നിമിഷങ്ങൾ. ഇനി ഏത് പാട്ടും ​െബ്രയിൽ ലിപിയിലൂടെ വായിച്ച് ആലപിക്കാം. കൊച്ചിയിലെ ആദ്യകാല സംഗീത ആചാര്യൻ പരേതനായ അബ്​ദുൽ ഖാദർ വക്കീലി​െൻറ മകൻ ഷൗക്കത്ത് നൈന ജന്മന കാഴ്ച വൈകല്യമുളള വ്യക്തിയാണ്. മികച്ച ഗായകനുമാണ്.

ഗാനങ്ങൾ പാട്ടുപുസ്തകം പോലെ സൂക്ഷിച്ചു വെക്കാൻ സംവിധാനമുള്ള ഫോൺ വേണമെന്ന ഷൗക്കത്തി​െൻറ ദീർഘനാളത്തെ ആഗ്രഹമാണ് കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പൂർത്തികരിച്ചുനൽകിയത്. കാഴ്ചയില്ലാത്തവർക്കുള്ള പ്രത്യേക ആപ്പ് സജ്ജീകരിച്ച ഫോണാണ് ഭാരവാഹി നജീബ് .പി.മുഹമ്മദലി കൈമാറിയത്.

സൊസൈറ്റി പ്രസിഡൻറ് സലീം ഷുക്കൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസു യാക്കൂബ്, എം.എം.സലീം, ഷമീർ വളവത്ത്, പി.എ. അനീഷ് എന്നിവർ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.