കാക്കനാട്: കൊച്ചിൻ കാർണിവലിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
റോഡുകളിൽ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഫോർട്ട്കൊച്ചി ബീച്ചിലേക്ക് എത്തുന്നതിനും തിരിച്ചുപോകുന്നതിനും കൃത്യമായ സംവിധാനം ഒരുക്കും. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കും. അടിയന്തരഘട്ടത്തിൽ പ്രവർത്തിക്കുന്നതിന് സമീപ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പുവരുത്തും. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടി.
കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സബ് കലക്ടർ പി. വിഷ്ണുരാജ്, ഡെപ്യൂട്ടി കലക്ടർ കെ. ഉഷ ബിന്ദുമോൾ, കൊച്ചിൻ കാർണിവൽ സൊസൈറ്റി ചെയർമാൻ കെ.ജി. സോജൻ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, നേവി, ആരോഗ്യം, തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.