പാലാരിവട്ടം-തമ്മനം റോഡില്‍ സംസ്‌കാര ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന്​ കഞ്ചാവ​ുചെടി പിടിച്ചെടുത്തപ്പോൾ 

നഗരമധ്യത്തിലെ പറമ്പിൽ കഞ്ചാവുചെടി

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍നിന്ന് കഞ്ചാവുചെടി കണ്ടെത്തി. പാലാരിവട്ടം-തമ്മനം റോഡില്‍ സംസ്‌കാര ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്നാണ് ചെടി കണ്ടെത്തിയത്.

2.08 മീ. നീളവും ഒരു വര്‍ഷത്തോളം വളര്‍ച്ചയും എത്തിയതാണ് ചെടി. സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് എറണാകുളം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കറും സംഘവും സ്ഥലത്തെത്തി പിടിച്ചെടുത്തു.

20 സെ​േൻറാളം വരുന്ന പറമ്പ് കാടുപിടിച്ച സ്ഥിതിയിലായിരുന്നു. തൃശൂര്‍ സ്വദേശിയായ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. കഞ്ചാവുചെടി നട്ടുവളര്‍ത്തിയവരെ സംബന്ധിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിലേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് എന്‍. ശങ്കര്‍ പറഞ്ഞു.

Tags:    
News Summary - Cannabis plant in a field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.