രഞ്ജിത്, ഹരികൃഷ്ണന്‍, അക്ഷയ്

ബൈക്ക് മോഷണം; മൂന്ന്​ യുവാക്കൾ പിടിയില്‍

കൊച്ചി: വീടിന് മുന്നിലിരുന്ന ബൈക്ക് മോഷ്​ടിച്ച‌ കേസിൽ മൂന്നു യുവാക്കൾ എറണാകുളം സെൻട്രൽ പൊലീസ്​ പിടിയിൽ. എറണാകുളം അമ്മൻകോവിൽ പരിസരത്തെ വീടിനുമുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്​ടിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്ത് (21), ഹരികൃഷ്ണൻ(21), അക്ഷയ്(21) എന്നിവരാണ് അറസ്​റ്റിലായത്. ബൈക്ക് തള്ളിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ലോഡ്ജ് ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിന് സമീപത്ത് വെച്ച് മറുനാടൻ തൊഴിലാളികളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതിയാണ് രഞ്ജിത്.

ഇയാൾക്കെതിരെ കോഴിക്കോട് ചേവായൂർ പൊലീസ് സ്​റ്റേഷനിൽ അടിപിടിക്കേസും എറണാകുളം സെൻട്രൽ സ്​റ്റേഷനിൽ മയക്കുമരുന്ന് കേസുമുണ്ട്. ഹരികൃഷ്ണനും അക്ഷയും മയക്കുമരുന്ന് കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Bike theft; Three youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.