പ്രവീൺ
കൊച്ചി: അന്തർസംസ്ഥാന തൊഴിലാളി ദമ്പതികളുടെ ഏഴു വയസ്സുകാരിയായ മകളെ മാതാപിതാക്കൾ പുറത്ത് പോയസമയം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
കടവന്ത്ര പാലാത്തുരുത്ത് വീട്ടിൽ പ്രവീണിനെ ആണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6.30ന് നാണ് സംഭവം.
വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ പ്രതി വായപൊത്തിപ്പിടിച്ച് ബലം പ്രയോഗിച്ച് വീടിനു പിന്നിലുള്ള ബാത്റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കവെ കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ കുട്ടിയെ പ്രതിയിൽനിന്ന് മോചിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
പ്രവീൺ കൊച്ചി സിറ്റിയിലെ നിരവധി പിടിച്ചുപറി കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. കടവന്ത്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എം. രതീഷിന്റെ നേതൃത്ത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ. ഷാഹിന, ബി. ദിനേശ്, പൊലീസ് ഓഫിസർമാരായ ടോബിൻ, പ്രവീൺ, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.