ബന്ധം വേർപ്പെടുത്താതെ മറ്റൊരു വിവാഹം കഴിച്ച സംഭവം: രണ്ട് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

കാക്കനാട്: ചട്ടം ലംഘിച്ച് വിവാഹം കഴിച്ചതിന് രണ്ട് സർക്കാർ ജീവനക്കാർക്കെതിരെ നടപടി. കൊച്ചി സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് എം.പി. പത്മകുമാര്‍, തൃപ്പൂണിത്തുറ സ്‌പെഷല്‍ തഹസില്‍ദാര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് ടി. സ്മിത എന്നിവർക്കെതിരെയാണ് കലക്ടർ ഡോ. രേണുരാജ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇരുവരെയും സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ബന്ധം വേർപ്പെടുത്താതെ മറ്റൊരു വിവാഹം കഴിച്ച സംഭവം ചൂണ്ടിക്കാട്ടി പത്മകുമാറിന്റെ മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വിവാഹം നടന്ന കളവംകോടം ശ്രീശക്തീശ്വര ക്ഷേത്രത്തിലെ രജിസ്റ്ററിന്റെ പകർപ്പ് ഉൾപ്പെടെയായിരുന്നു പരാതി നൽകിയത്. 1960ലെ സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം 93 പ്രകാരം സർക്കാർ അനുമതിയില്ലാതെ ഭാര്യ നിലനിൽക്കെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ല. സർക്കാർ ജീവനക്കാരിക്ക് ഭാര്യയുള്ള ആളെ വിവാഹം കഴിക്കാനും അനുമതിയില്ല. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചട്ടലംഘനങ്ങൾ നടന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

Tags:    
News Summary - Another marriage without divorce: Suspension of two government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.