മോഷ്ടാവ് തകർത്ത വാതിൽ
പല്ലാരിമംഗലം: അടിവാട് ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് 10 പവൻ സ്വർണാഭരണങ്ങളും 13,000 രൂപയും വാച്ചും അപഹരിച്ചു. തെക്കേക്കവല കമ്മലയിൽ സാബിക്കിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. കുടുംബാംഗങ്ങൾ വീട് പൂട്ടി പുറത്തുപോയിരുന്നു. പിന്നിലെ വാതിലിന്റെ പലക തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും വാച്ചും കവരുകയായിരുന്നു.
രാത്രി 11.45ന് സാബിക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പോത്താനിക്കാട് പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ തകർക്കാനുപയോഗിച്ച കോടാലിയും കമ്പിപ്പാരയും മോഷ്‌ടാവിന്റേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും സമീപത്തെ പുരയിടത്തിൽനിന്ന് ലഭിച്ചു. കൂവള്ളൂരിൽ കഴിഞ്ഞ ദിവസം സമാനരീതിയിൽ മോഷണശ്രമം നടന്നിരുന്നു. പൈങ്ങോട്ടൂരിൽ കഴിഞ്ഞ മാസങ്ങളിൽ നിരവധി വീടുകളിൽ മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.