കൊച്ചി: ലോക ബധിര ദിനാചരണത്തോട് അനുബന്ധിച്ച് കേരള സൗണ്ട് ഓഫ് സൈലൻസ് ആൻഡ് കൾചറൽ ഫോറം നേതൃത്വത്തിൽ ബധിര-മൂകരായവരുടെ അഖിലേന്ത്യ കൾചറൽ ഫെസ്റ്റിവൽ സംഘടിപ്പിക്കും.
ഇതിെൻറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് 6.30ന് ലുലുമാളിൽ ബധിര-മൂകരായ 50 വനിതകളെ പങ്കെടുപ്പിച്ച് തിരുവാതിര അരങ്ങേറും. 24ന് ദേശീയ തലത്തിൽ പെയിന്‍റിങ് ശിൽപ നിർമാണം, രംഗോലി, മെഹൻഡി, ഹെയർ സ്റ്റൈലിങ് എന്നിവയിൽ കലൂർ റിന്യൂവൽ സെന്‍റർ ഓഡിറ്റോറിയത്തിൽ മത്സരം നടക്കും.
25ന് സോളോ ഡാൻസ്, സോളോ ജോക്, സോളോ സിങ് സോങ് എന്നിവയിലും മത്സരം നടക്കും. തുടർന്ന് സമ്മാനദാനവും നടക്കുമെന്ന് ഫോറം പ്രസിഡന്‍റ് വില്ല്യം വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ ജലീൽ താനത്ത്, എക്സിക്യൂട്ടിവ്അംഗം സ്വപ്ന സി.എ, മാണിക്യമംഗലം സെന്‍റ്ക്ലയർ സ്കൂൾ അധ്യാപിക സിസ്റ്റർ അഭയ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.