ജസ്റ്റിൻ ജോസ്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കടവന്ത്രയിലുള്ള സ്പേസ് ഇൻറർനാഷനൽ കൺസൾട്ടൻസി കമ്പനിയിലെ മാനേജരായ ഇടുക്കി മലയിഞ്ചി വേലിക്കകത്ത് ജസ്റ്റിൻ ജോസിനെയാണ് (39) എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.
ഹംഗറിയിൽ വെയർഹൗസ് വർക്കറായി ജോലി വാഗ്ദാനം നൽകി ചേർത്തല സ്വദേശിയിൽനിന്ന് 50,000 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഹംഗറിയിലേക്കും സ്ലോവാക്യയിലേക്കും ഒന്നര ലക്ഷം രൂപ തുടക്ക ശമ്പളത്തിൽ വെയർഹൗസ് വർക്കർ, മാനേജർ എന്നീ തസ്തികയിലേക്ക് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പരസ്യം നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.