കൊച്ചി: തദ്ദേശ തെഞ്ഞെടുപ്പിന്‍റെ ഒരുക്കം കലക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം പൊതുനിരീക്ഷകൻ ഷാജി വി. നായരുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു. ജില്ലയിൽ ആകെ 3021 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2179 എണ്ണം ഗ്രാമപഞ്ചായത്തുകളിലും 489 എണ്ണം മുനിസിപ്പാലിറ്റികളിലും 354 എണ്ണം കോർപറേഷനിലുമാണ്.
തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 4650 കൺട്രോൾ യൂനിറ്റുകളും 11660 ബാലറ്റ് യൂനിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 82 ഗ്രാമപഞ്ചായത്തുകൾ, 13 മുനിസിപ്പാലിറ്റികൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, ഒരു ജില്ല പഞ്ചായത്ത്, ഒരു കോർപറേഷൻ എന്നിവ ഉൾപ്പെടെ ആകെ 111 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. മൊത്തം 12000 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെടും. പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം ആരംഭിച്ചു.
അനധികൃത പ്രചാരണ സാമഗ്രികൾ നീക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. വോട്ടുയന്ത്രങ്ങൾ സ്റ്റോർ റൂമിൽനിന്ന് പോളിങ് കേന്ദ്രങ്ങളിലെത്തുന്നതുവരെയുള്ള നടപടികൾക്ക് കർശന പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയും റൂറൽ എസ്.പി എം. ഹേമലതയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.