നെടുമ്പാശ്ശേരി: വാഹനം ഉരസിയത് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരേയും കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇവർക്ക് സഹായിയായി സി.ഐ.എസ്.എഫിലെ ഒരു ഇൻസ്പെക്ടറുമുണ്ടെന്ന നാട്ടുകാരുടെ മൊഴിയെ തുടർന്ന് ഇയാളോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നെടുമ്പാശ്ശേരി പൊലീസ് ആവശ്യപ്പെട്ടു.
സി.ഐ.എസ്.എഫിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരിയിലെത്തി പ്രത്യേക അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും ഇവരെ സർവിസിൽനിന്ന് പിരിച്ചുവിടണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
ബുധനാഴ്ച രാത്രി 11 മണിയോടെ കാറിൽ ജോലിക്ക് പോകുന്നതിനിടെ നായത്തോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ വിനയകുമാർ ദാസ്, മോഹൻകുമാർ എന്നിവരാണ് കാറിന്റെ ബോണറ്റിൽ കയറ്റി ഏറെ ദൂരം ഓടിച്ച ശേഷം കാർ കയറ്റി കൊന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.