Posted On
date_range Updated On
date_range സ്വർണമാല മോഷ്ടിച്ച വീട്ടുജോലിക്കാരൻ പിടിയിൽ
മൂവാറ്റുപുഴ: വയോധികെൻറ അഞ്ചുപവെൻറ മാല മോഷ്ടിച്ച വീട്ടുജോലിക്കാരനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളകം കുന്നക്കാൽ ഭാഗത്ത് വീട്ടിൽ ജോലിചെയ്തിരുന്ന നെല്ലാട് പാലത്തട്ടേൽ ബിബിനാണ് (33) പിടിയിലായത്.
ജോലിക്കുനിന്ന വീട്ടിലെ വയോധികെൻറ മാല മോഷ്ടിച്ചശേഷം ഫോൺ ഓഫ് ചെയ്ത് ഒളിവിൽപോയ പ്രതിയെ ആലപ്പുഴ ചേർത്തലയിലെ ഉൾപ്രദേശത്തുനിന്നാണ് ഇൻസ്പെക്ടർ സി.ജെ. മാർട്ടിെൻറ നേതൃത്വത്തിലെ അന്വേഷണസംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ ആർ. അനിൽകുമാർ, എ.എസ്.ഐ പി.സി. ജയകുമാർ, സി.പി. ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.