ബ്രോ​ഡ്‌​വേ​യി​ലെ പാ​ർ​ക്കി​ങ് കു​രു​ക്ക്: പ​രി​ഹാ​രം കാ​ണാ​ൻ ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ന്‍റെ വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ബ്രോ​ഡ്‌​വേ​യി​ലെ പാ​ർ​ക്കിം​ഗ് കു​രു​ക്കി​ന് സ്ഥി​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി (ടി.​പി.​സി). കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് മേ​യ​ർ വി.​കെ. മി​നി​മോ​ൾ ടി.​പി.​സി​യെ ഇ​ക്കാ​ര്യം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​ത്. വ​രു​ന്ന ക്രി​സ്മ​സ്-​പു​തു​വ​ത്സ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ബ്രോ​ഡ്‌​വേ​യി​ൽ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ തീ​രു​മാ​നം അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തെ പെ​ട്ടെ​ന്ന് പാ​ർ​ക്കിം​ഗ് നി​രോ​ധി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് കൗ​ൺ​സി​ല​ർ​മാ​രി​ൽ പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ക്കിങ്ങിന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താ​നും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ന​ട​പ്പാ​ത​ക​ൾ ക​യ്യേ​റി​യു​ള്ള തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ വെ​ൻ​ഡിം​ഗ് സോ​ണു​ക​ളി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ടി.​പി.​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബ്രോ​ഡ്‌​വേ​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മൂ​ന്ന് വ​രി​ക​ളി​ലാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് കാ​ര​ണം ആ​ളു​ക​ൾ​ക്ക് ന​ട​ന്നു​പോ​കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ന​ട​പ്പാ​ത​ക​ൾ തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ ക​യ്യ​ട​ക്കു​ന്ന​ത് സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക​യാ​ണെ​ന്നും കൗ​ൺ​സി​ല​ർ അ​ഗ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു

. പ​ക​രം പാ​ർ​ക്കിം​ഗ് സ്ഥ​ലം അ​നു​വ​ദി​ക്കാ​തെ ബ്രോ​ഡ്്വേ​യി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ പ്ര​ശ്നം ബ്രോ​ഡ്‌​വേ​യി​ൽ നി​ന്ന് തൊ​ട്ട​ടു​ത്തു​ള്ള മേ​ന​ക​യി​ലേ​ക്ക് മാ​റു​ക മാ​ത്ര​മേ​യു​ള്ളൂ എ​ന്ന് പ്രി​യ പ്ര​ശാ​ന്ത് ചൂ​ണ്ടി​ക്കാ​ട്ടി. ന​ട​പ്പാ​ത കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ നി​ശ്ചി​ത വെ​ൻ​ഡിം​ഗ് സോ​ണു​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ ഹെൻറി ഓ​സ്റ്റി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​രു​ടെ സാ​ന്നി​ധ്യം ബ്രോ​ഡ്‌​വേ​യി​ലെ ക​ട​യു​ട​മ​ക​ളു​ടെ ക​ച്ച​വ​ട​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​വും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ​മ​ഗ്ര​മാ​യ പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ബ്രോ​ഡ്‌​വേ​യി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ടെ​ൻ​ഡ​ർ വി​ളി​ക്കാ​നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - broadway parking issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.