പ്രസവം സിസേറിയനാക്കുന്നു; ജനറൽ ആശുപത്രിയിൽ തെളിവെടുപ്പ്

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ സ്വാഭാവിക പ്രസവം സിസേറിയനാക്കി മാറ്റുന്നുവെന്ന പരാതിയെത്തുടർന്ന് ഡി.എം.ഒ ഓഫിസിൽനിന്നെത്തിയ വിദഗ്ധസംഘം പരാതിക്കാരിൽനിന്ന് തെളിവെടുത്തു.

പരാതി ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമീഷ‍െൻറ നിർദേശത്തെ തുടർന്നാണ് സംഘം എത്തിയത്.

ജില്ലയിൽ ഏറ്റവുമധികം പ്രസവം നടക്കുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സ്വാഭാവിക പ്രസവം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിസേറിയനാക്കി മാറ്റുന്നുവെന്നും അനസ്തേഷ്യ നൽകാൻ കൈക്കൂലി ആവശ്യപ്പെടുന്നുവെന്നും ഉള്ള പരാതി ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ, തനിക്ക് നേരിട്ട ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി തിരുമാറാടി സ്വദേശിനി സമർപ്പിച്ച പരാതിയിൽ മാർച്ച് 21നാണ് മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

ലോകാരോഗ്യ സംഘടനയുടെ നിർദേശം 25 ശതമാനത്തിൽ കൂടുതൽ സിസേറിയൻ പാടില്ലെന്നാണ്.

എന്നാൽ, ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ സിസേറിയൻ നടക്കുന്നത്. അനസ്തേഷ്യയുടെ പേരിലുള്ള കൊള്ളക്കുവേണ്ടി സ്വാഭാവിക പ്രസവം ഒഴിവാക്കാനുള്ള നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിക്കും ഭീമ ഹരജി നൽകിയിരുന്നു.

Tags:    
News Summary - General Hospital pregnancy problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.