കാക്കനാട്: കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ വെബ്സൈറ്റിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് ജില്ലയിലും വ്യാപകമാകുന്നു. ഒരാഴ്ചക്കിടെ 20ഓളം പേരാണ് പരാതിയുമായി സൈബർ പൊലീസിനെ സമീപിച്ചത്. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് ഏറെയുമെന്ന് പൊലീസ് പറയുന്നു. വാട്സ്ആപ്-എസ്.എം.എസ് വഴി മൊബൈൽ ഫോണിൽ വരുന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ വാഹനം നിയമ ലംഘനത്തിൽപെട്ടിട്ടുണ്ടെന്നായിരിക്കും സന്ദേശം.
മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വരുന്ന സന്ദേശത്തിൽ വാഹനത്തിന്റെ നമ്പർ, നിയമലംഘനം നടത്തിയ തീയതി, ഇതിനെതിരെ വകുപ്പ് പുറത്തിറക്കിയ പിഴ ചെലാൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കും. നിയമലംഘനത്തെക്കുറിച്ച് കൂടുതൽ അറിയാനും തെളിവുകൾ കാണാനും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. പിഴത്തുക അടക്കാൻ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും.
എന്നാൽ, ഇത്തരത്തിൽ എം-പരിവാഹന്‍ എ.പി.കെ ഫയൽ ഇല്ലെന്നും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോർ, ഐ ഫോണിന്റെ ആപ്പ് സ്റ്റോർ എന്നിവയിൽനിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനുപകരം ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകൾ വഴി ആപ്പിലേക്കു പോകുന്നതാണ് കെണിയിൽ അകപ്പെടാൻ കാരണമാകുന്നതെന്ന് സൈബർ പൊലീസ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
മോട്ടോർ വാഹന വകുപ്പും പൊലീസും നൽകുന്ന നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.