ഷി​റി​ൻ സി​യാ​ദ് (പ്ര​സി), അം​ജ​ദ്, ഫ​രീ​ദ് (ജ​നറൽ സെ​ക്രട്ടറിമാർ)

ഫ്രറ്റേണിറ്റി മൂവ്മെന്റ്: ഷിറിൻ സിയാദ് എറണാകുളം ജില്ല പ്രസിഡന്‍റ്

കൊച്ചി: 2023-25 പ്രവർത്തനകാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റായി ഷിറിൻ സിയാദിനെ തെരഞ്ഞെടുത്തു. അംജദ് എടത്തല, ഫരീദ് കോതമംഗലം എന്നിവർ ജനറൽ സെക്രട്ടറിമാരായും മനീഷ് ഷാജി, അബ്ദുൽ ബാസിത്, മുഫീദ് കൊച്ചി എന്നിവരെ വൈസ് പ്രസിഡന്റുമാരായും സൈഫുൽ അദെൽ, പി. മന്ന, നസീഫ് എടയപ്പുറം, ബിബിൻ പോൾ, ടി.എ. ആഷിക് തുടങ്ങിയവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ഒ.കെ. സഹീൽ, ഷറഫു സമാൻ, യാസിർ കീഴ്മാട് എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.

അഡ്വ. സഹീർ മനയത്ത്, അല്ലാമ ആദിൽ, കെ.ബി. അമീന, അസീം കൊച്ചി, ഫജറു സാദിഖ്, പി.എ. ഫസീല, ഫസീല യഹ്യ, ഫാത്തിമ സഹ്റ, ഫാത്തിമ തസ്നീം, എം. ഗൗതം, നാഫിയ യൂസുഫ്, റിദ ഫാത്തിമ, റിസ്‌വാൻ പെരിങ്ങാല, സദ്ദാം വാലത്ത്, പി.എം. സജീദ്, സുമയ്യ കൊച്ചി എന്നിവരാണ് ജില്ല കമ്മിറ്റി അംഗങ്ങൾ.

ജില്ല ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് കെ.എച്ച്. സദഖത്ത്, സെക്രട്ടറി അഡ്വ. സഹീർ മനയത്ത്, അസ്ഹർ ചൂർണിക്കര എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സബീൽ ചെമ്പ്രശ്ശേരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Fraternity Movement: Shirin Ziad Ernakulam District President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.