കളമശ്ശേരി: ഫുട്ബാൾ താരത്തിന്‍റെ പോരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനും കുടുംബത്തിനുംനേരെ ആക്രമണം. മൂന്നുപേർക്ക് പരിക്ക്. കളമശ്ശേരി കരിപ്പായി റോഡിൽ പള്ളിപ്പറമ്പിൽ ഗിരീഷ് (42), മാതാവ് മല്ലിക (54), സഹോദരൻ ബിനോഷ് (39) എന്നിവരാണ് മർദനമേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ഗിരീഷിന്‍റെ മുഖത്തേറ്റ പരിക്ക് ഗുരുതരമാണ്.
കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശികളായ സിറാജ് (32), മിഥുൻ മണി (29), പ്രബിൻ ഫ്രാഗ്ലിൻ (28), ഡിൻസൺ ദേവസി (30), രഞ്ജിത് (29), ജീവൻ ഡിസൽവ(22), അരുൺ ആന്‍റണി (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. വൈകീട്ട് നോർത്ത് കളമശ്ശേരി ജങ്ഷനിൽ ഗിരീഷ് നടന്നുപോകവെ അർജന്‍റീന ജഴ്സി അണിഞ്ഞ ഒരാളോട് ടീമിലെ ഒരു താരത്തിന്‍റെ പേരുപറഞ്ഞ് കടന്നുപോയി. എന്നാൽ, ഇതുകേട്ട മറ്റ് രണ്ടുപേർ തടഞ്ഞുനിർത്തുകയും പേരുപറഞ്ഞത് ചോദ്യംചെയ്ത് മർദിക്കാൻ ശ്രമിച്ചതായും ഗിരീഷ് പറഞ്ഞു. ഇത് പരസ്പരം പറഞ്ഞുതീർത്ത് മടങ്ങിയെങ്കിലും രാത്രി ഒമ്പതരയോടെ വീടിന് സമീപം ക്ലബ് ഒരുക്കിയ സ്ക്രീനിൽ കളി കണ്ടുകൊണ്ട് നിൽക്കെ, ഇരുപതോളംപേർ സംഘമായെത്തി ആക്രമിക്കുകയും തടയാനെത്തിയ മാതാവിനെയും സഹോദരനെയും മർദിക്കുകയുമായിരുന്നെന്ന് ഗിരീഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.