കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തീയതിയും സെൻററും തെറ്റായി രേഖപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണത്തിന് ഹൈകോടതി നിർദേശം.
ആലുവ സ്വദേശി കെ.പി. ജോൺ നൽകിയ ഹരജി പരിഗണിച്ചാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം ജില്ല മെഡിക്കൽ ഒാഫിസർക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയത്. ആലുവയിലെ ഒരു വാക്സിനേഷൻ സെൻററിൽനിന്ന് കഴിഞ്ഞ മാർച്ചിൽ ആദ്യ ഡോസും ഏപ്രിലിൽ രണ്ടാം ഡോസും എടുത്തെങ്കിലും ജൂൈലയിൽ ലഭിച്ച സർട്ടിഫിക്കറ്റിൽ രണ്ടാം ഡോസ് എറണാകുളത്തെ സെൻററിൽ എടുത്തെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു. ഇത്തരമൊരു തെറ്റ് എങ്ങനെ സംഭവിെച്ചന്ന് അന്വേഷിക്കണമെന്നും പിഴവ് പറ്റിയതാണെങ്കിൽ തിരുത്തി പുതിയ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. ഏതെങ്കിലും തരത്തിെല തട്ടിപ്പോ മറ്റു ലക്ഷ്യങ്ങളോ ഇതിനു പിന്നിലുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി വേണമെന്നും ഉത്തരവിൽ പറയുന്നു. തുടർന്ന് ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.