വയോധിക​െൻറ മാല കവർന്നയാൾ പിടിയിൽ

കോ​ല​ഞ്ചേ​രി: ക​ട​ന​ട​ത്തു​ന്ന വൃ​ദ്ധ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ മാ​ല ഊ​രി​യെ​ടു​ത്ത് ക​ട​ന്ന​യാ​ൾ അ​റ​സ്​​റ്റി​ൽ. പാ​ല​ക്കാ​ട് പൂ​ഞ്ചോ​ല നെ​ല്ലു​വേ​ലി​ൽ വീ​ട്ടി​ൽ മ​നു​വി​നെ​യാ​ണ് (33) പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. നാ​ല് മാ​സം മു​മ്പാ​ണ് സം​ഭ​വം.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി​യ ഇ​യാ​ൾ വൃ​ദ്ധ​നെ ക​ട​യു​ടെ പി​ന്നി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ഊ​രി​യെ​ടു​ത്ത​ശേ​ഷം ക​ട​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ശാ​സ്ത്രീ​യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ തൃ​ശൂ​രി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ ടി. ​ദി​ലീ​ഷ്, എ​സ്.​ഐ ഏ​ലി​യാ​സ് പോ​ൾ, എ.​എ​സ്.​ഐ പ്ര​വീ​ൺ കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി. ​ച​ന്ദ്ര​ബോ​സ്, ഡി​നി​ൽ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Elderly man's robber arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.