dffff

മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ രണ്ടുപേർ മരിച്ചു മരിച്ചത്​ ചങ്ങനാശ്ശേരി സ്വദേശികൾ മൂവാറ്റുപുഴ/ചങ്ങനാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന്​ മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച്​ കാർ യാത്രികരായ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ചങ്ങനാശ്ശേരി ആരമലക്കുന്ന് പുതുപ്പറമ്പില്‍ മുഹമ്മദ് നജീബിന്‍റെ മകന്‍ മുഹമ്മദ് ഇസ്മായിൽ​ (24), ചങ്ങനാശ്ശേരി പെരുന്ന തോപ്പിൽ ദാമോദരന്‍റെ ഭാര്യ ശ്യാമള (60)എന്നിവരാണ് മരിച്ചത്. ദാമോദരൻ, ശ്യാമളയുടെ സഹോദരൻ അനിൽകുമാർ എന്നിവർക്കാണ് പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച മൂന്നോടെ എം.സി റോഡിൽ ഈസ്റ്റ് മാറാടി പള്ളിക്കവലക്ക്​ സമീപമായിരുന്നു അപകടം. നെടുമ്പാശ്ശേരിയിൽനിന്ന്​ ചങ്ങനാശ്ശേരിക്ക് പോയ കാർ മൂവാറ്റുപുഴ ഭാഗത്തേക്ക്​ വരുകയായിരുന്ന ലോറിയുമായാണ്​ ഇടിച്ചത്. വിദേശത്തുനിന്ന്​ എത്തിയ ദാമോദരനെ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന്​ കൂട്ടിക്കൊണ്ടു വരുന്നതിനിടെയായിരുന്നു അപകടം. കാർ പൂർണമായി തകർന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ്​ കാറിൽ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇസ്മായിൽ മരിച്ചു. ശ്യാമളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരും മരിച്ചു. മൂവാറ്റുപുഴ പൊലീസ്​ നടപടി സ്വീകരിച്ചു. മുഹമ്മദ് ഇസ്മായിലിന്‍റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചങ്ങനാശ്ശേരിയിൽ മൊബൈൽ കടയിൽ ജീവനക്കാരനായിരുന്നു ഇസ്മായിൽ. മാതാവ്​: റാഷിദ. സഹോദരങ്ങൾ: മുഹമ്മദ് ഇല്യാസ്, അബ്ദുല്‍ അഹദ്. ശ്യാമളയുടെ മക്കള്‍: ദീപ, ദീപക്. മരുമകന്‍: വിമല്‍. സംസ്‌കാരം പിന്നീട്‌. photo general folder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.