കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു

കീഴ്മാട്: സ്വരുമ റെസിഡൻറ്സ് അസോസിയേഷന്‍റെ വാർഷികാഘോഷത്തിൽ കോവിഡ് മുന്നണി പോരാളികളായ കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരേയും, മറ്റ് ജീവനക്കാരേയും ആദരിച്ചു. കീഴ്മാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി.കെ.രാജപ്പൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, വാർഡ് അംഗങ്ങളായ കെ.കെ.നാസി, സാജു മത്തായി, സിമി അഷ്റഫ്, പി.കെ.രാജപ്പൻ, വി.കെ.മുരളി എന്നിവർ സംസാരിച്ചു. ഏഷ്യ ബുക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ കൃഷ്ണനുണ്ണി രഞ്ജിത്തിന്‍റെ മാജിക് ഷോ ഉണ്ടായിരുന്നു. ഭാരവാഹികൾ: പി.കെ.രാജപ്പൻ (പ്രസി.), വി.കെ.മുരളി (സെക്ര.), കെ.കെ.കുമാരൻ (വൈസ് പ്രസി.), കെ.എ.ബാവക്കുട്ടി (ജോ.സെക്ര.) വിനിത രഞ്ജിത് (ട്രഷറർ).

Tags:    
News Summary - covid honored the Front fighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.