പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിൽ സാധാരണ മരണങ്ങളിൽ സ്രവസാമ്പിൾ ശേഖരണം വീട്ടിൽെവച്ചുതന്നെ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിലവിൽ മരണം നടന്നാൽ ശരീരം മോർച്ചറിയിലേക്ക് മാറ്റി അവിടെ നിന്ന് സ്രവം ശേഖരിച്ച് പരിശോധന നടത്തുകയാണ് പതിവ്.
ഇതുമൂലം സമയം വൈകുന്നതുമൂലം ബന്ധുക്കൾ ഏറെ പ്രയാസപ്പെടുകയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനും മറ്റും വലിയ സാമ്പത്തിക ബുദ്ധിമുട്ടും ഇതുമൂലം ഉണ്ടാകുന്നുണ്ട്. വീട്ടിൽവെച്ച് തന്നെ സ്രവ പരിശോധന നടത്തിയാൽ ബന്ധുക്കളുടെ ഇത്തരം പ്രയാസം ഒഴിവാക്കാൻ കഴിയും.മാത്രമല്ല പരിശോധനഫലം വേഗത്തിൽ വരുമെന്നതിനാൽ സംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ വളരെ പെട്ടെന്ന് തീർക്കാനും കഴിയും.
മറ്റിടങ്ങളിൽ ഇത്തരത്തിൽ മരണപ്പെട്ടവരുടെ സ്രവം വീട്ടിൽനിന്ന് തന്നെ ശേഖരിക്കുന്ന രീതിയാണുള്ളതെന്ന് കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് പ്രസിഡൻറ് പി.എ. സഗീർ പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് കലക്ടർക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയതായും സഗീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.