മട്ടാഞ്ചേരി: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വയോധികനെ ഭീഷണിപ്പെടുത്തി ബാഗിൽനിന്ന് റോൾഡ് ഗോൾഡ് ആഭരണങ്ങൾ തട്ടിയെടുത്തതായി പരാതി.കഴിഞ്ഞ 19 നാണ് സംഭവം. തൃശൂർ പുതുക്കാട് ചേലൂക്കാരൻ വീട്ടിൽ സി.ആർ. രാജുവാണ് (70) പരാതിക്കാരൻ.
കടകളിൽനിന്നും നിറം മങ്ങിയ ആഭരണങ്ങൾ ശേഖരിച്ച് പകരം തൃശൂരിൽനിന്ന് പുതിയ ആഭരണങ്ങൾ കടകളിൽ എത്തിച്ച് കൊടുക്കുന്ന ജോലിയാണ് രാജുവിന്.മട്ടാഞ്ചേരി- ഇടക്കൊച്ചി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ ഇയാളുടെ പിന്നാലെ കയറിയ 30 നും 45 നും മധ്യേ പ്രായമുള്ള രണ്ട് പേർ ബാഗ് ബലമായി തുറന്ന് ഏകദേശം 5000 രൂപ വിലയുള്ള രണ്ട് കവർ ആഭരണങ്ങൾ എടുക്കുകയുമായിരുന്നു.
തടയാൻ ശ്രമിച്ച രാജുവിനെ സംഘം ഭീഷണിപ്പെടുത്തി. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരോ ജീവനക്കാരോ പ്രതികരിച്ചതുമില്ല. ഇരുവർ സംഘം ആഭരണങ്ങളുമായി തോപ്പുംപടിയിൽ ഇറങ്ങി പോകുകയും ചെയ്തു. തുടർന്ന് തോപ്പുംപടി പൊലീസിൽ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.