പൊതുപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

കൊച്ചി: മയക്കുമരുന്ന് കച്ചവടം സംബന്ധിച്ച് പരാതിപ്പെട്ട പൊതുപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. തിരുവനന്തപുരം പേട്ട മാനവനഗര്‍ വയലില്‍ വീട്ടില്‍ രേഷ്മയെയാണ് (പാഞ്ചാലി -38) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 31നാണ് സംഭവം നടന്നത്.

കൂട്ടുപ്രതികളായ തിരുവനന്തപുരം കടക്കപള്ളി ശംഖുംമുഖം പോസ്റ്റ് ജോസിയോ നിവാസില്‍ തിയോഫ് (39), തിരുവനന്തപുരം പേട്ട മാനവനഗര്‍ വയലില്‍ വീട്ടില്‍ കണ്ണന്‍ (23), കണ്ണൂര്‍ വെള്ളയാട് ആലങ്കാട്ട് ദേശം കൊല്ലേത്ത് വീട്ടില്‍ അഭിഷേക് (22), കോട്ടയം കടുത്തുരുത്തി കൊച്ചുപുരക്കല്‍ വീട്ടില്‍ ജിനു ബേബി (23) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും കച്ചവടമുണ്ടെന്ന് പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വീക്ഷണം റോഡുവഴി വരുകയായിരുന്ന പൊതുപ്രവർത്തകൻ ഫിറോസിനെ തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ കല്ലുകൊണ്ട് തലക്കിടിച്ചു. തുടര്‍ന്ന് വാക്കത്തി വീശിയെങ്കിലും ഒഴിഞ്ഞുമാറിയ ഫിറോസ് ഓടിരക്ഷപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ അസി. കമീഷണര്‍ ജയകുമാറിന്‍റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ സി.ഐ എസ്.വിജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംകുമാര്‍ (പ്രിന്‍സിപ്പല്‍ എസ്.ഐ), അഖില്‍, റോസി, ഗോവിന്ദന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സരിത, ഷൈജി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    
News Summary - Attempt to assassinate public servant: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.