വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച പേ​പ്പ​ർ ബാ​ഗ് സൗ​ജ​ന്യ​മാ​യി സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു

നന്മയുടെ ‘അത്താണി’യായി അത്തനേഷ്യസ് സ്കൂൾ

അ​ത്താ​ണി: സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ വേ​റി​ട്ട സ​ന്ദേ​ശ​മാ​കു​ക​യാ​ണ് അ​ത്താ​ണി മാ​ർ​അ​ത്ത​നേ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ഇ​വി​ടു​ത്തെ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക, സേ​വ​ന, സ​ന്ന​ദ്ധ, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നു​സി എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ്, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​എം. ഫെ​ബി​ൻ​സ, അ​സി. ഓ​ഫീ​സ​ർ എം. ​പ്രീ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൻ.​എ​സ്.​എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് സ​ന്ദേ​ശ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ക​ർ​ന്ന് ന​ൽ​കു​ന്ന​ത്.

ആ​ല​പ്പു​ഴ​യി​ൽ മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​നം നേ​ടി​യ സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ് വ​ള​ന്‍റി​യ​ർ​മാ​രാ​യ സോ​ണ മ​രി​യ, അ​ല​ൻ ത​ങ്ക​ച്ച​ൻ, സെ​റ ജോ​ൺ, പോ​ൾ​വി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ 25 വീ​തം വി​ദ്യാ​ർ​ഥി​ക​ളു​ടെ ലീ​ഡ​ർ​മാ​രാ​ണ്. 25 വീ​തം നാ​ല് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സേ​വ​ന​ങ്ങ​ളു​ടെ മാ​തൃ​ക ഇ​വ​ർ ന​ൽ​കി വ​രു​ന്ന​ത്.

പ്ലാ​സ്റ്റി​ക്കി​നെ നാ​ടു ക​ട​ത്താ​ൻ ദി​ന​പ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ 500 പേ​പ്പ​ർ ബാ​ഗു​ണ്ടാ​ക്കി സ​മീ​പ​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​താ​ണ് ഒ​ടു​വി​ൽ ചെ​യ്ത പ്ര​വ​ർ​ത്ത​നം. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ്ക്രാ​പ്പ്, പാ​യ​സം, ഫി​നോ​യി​ൽ ച​ല​ഞ്ചു​ക​ൾ മാ​തൃ​ക​യാ​യി​രു​ന്നു.

വീ​ടു​ക​ളി​ലും സ​മീ​പ​ത്തു​മു​ള്ള പ​ഴ​യ ഇ​രു​മ്പ്, പ്ലാ​സ്റ്റി​ക്, ചി​ല്ല്, പേ​പ്പ​റു​ക​ൾ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി ല​ഭി​ച്ച 17,000ത്തോ​ളം രൂ​പ വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ന​ൽ​കി. ഓ​ണ​ത്തി​ന് 100 കു​ട്ടി​ക​ളും വ്യ​ത്യ​സ്ഥ രു​ചി​യി​ലു​ള്ള പാ​യ​സ​മു​ണ്ടാ​ക്കി സ​ഹ​പാ​ഠി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ൽ​പ്പ​ന ന​ട​ത്തി കി​ട്ടി​യ പ​ണ​വും സ്വ​ന്ത​മാ​യി ഫി​നോ​യി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച് വീ​ടു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി ല​ഭി​ച്ച പ​ണ​വും വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി.

സ്കൂ​ൾ വ​ള​പ്പി​ലെ ബ​ന്തി​പ്പൂ കൃ​ഷി​യി​ലൂ​ടെ കി​ട്ടി​യ തു​ക വ​യ​നാ​ടി​നൊ​രു കൈ​താ​ങ്ങ് പ​ദ്ധ​തി​യി​ലേ​ക്ക് കൈ​മാ​റി. പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി വി​ള​വെ​ടു​ത്ത് സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ന​ൽ​കി. ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഔ​ഷ​ധ​ച്ചെ​ടി​ക​ൾ, വൃ​ക്ഷ​തൈ​ക​ൾ എ​ന്നി​വ ന​ട്ടു​പി​ടി​പ്പി​ക്ക​ൽ, ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി ഐ.​എം.​എ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ര​ക്ത​ദാ​നം, ര​ക്ത ഗ്രൂ​പ്പ് നി​ർ​ണ​യ ക്യാ​മ്പു​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി പി.​ടി.​എ​യും ഒ​പ്പ​മു​ണ്ട്.

Tags:    
News Summary - Athani Marathanasius higher secondary school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.