ലൈ​ഫ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളം മു​ത​ൽ ക​ശ്​​മീ​ർ​വ​രെ ന​ട​ത്തു​ന്ന സാ​ന്ത്വ​ന സ​ന്ദേ​ശ ഭാ​ര​ത യാ​ത്ര അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

രക്തദാന സന്ദേശവുമായി യുവാക്കളുടെ ഭാരത യാത്ര

ആലുവ: രക്തദാനത്തിന്‍റെയും സാന്ത്വന പരിചരണത്തിന്‍റെയും സന്ദേശവുമായി സാന്ത്വന സന്ദേശ ഭാരത യാത്രയുമായി യുവാക്കൾ. ആലുവ സ്വദേശികളായ സിയാദ് റഹ്മാൻ പാനാപിള്ളി, സഗീർ പാലത്തറ, ഷാമോൻ അസീസ്, സാബിർ കല്ലുങ്കൽ എന്നിവരാണ് കശ്മീർവരെ യാത്ര ചെയ്യുന്നത്. രക്തദാനത്തിന്‍റെ ആവശ്യകത, മഹത്ത്വം, പ്രാധാന്യം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, കാരുണ്യത്തിന്‍റെ ഉറവയും മനുഷ്യസ്നേഹത്തിന്‍റെയും അനുകമ്പയുടെയും ഉദാത്ത മാതൃകയുമായ പാലിയേറ്റിവ് കെയറിനെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാന്ത്വന സന്ദേശ ഭാരത യാത്ര നടത്തുന്നത്.

ഓരോ പ്രദേശത്തെയും പാലിയേറ്റിവ് കൂട്ടായ്മകൾ ചെയ്യുന്ന സാന്ത്വന പരിചരണത്തെക്കുറിച്ചും അതിന്‍റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളിൽ കൂടുതൽ അവബോധം എത്തിക്കാനും സാന്ത്വനത്തിന്‍റെ കരങ്ങൾ നീട്ടാൻ പുതുതലമുറയെ ബോധവത്കരിക്കാനും വേണ്ടിയാണ് ഇത്തരമൊരു യാത്രക്ക് തുടക്കമിട്ടതെന്ന് യുവ സംഘാംഗമായ സിയാദ് റഹ്മാൻ പാനാപിള്ളി പറഞ്ഞു.

ആലുവ ജില്ല ആശുപത്രിയിൽനിന്ന് ആരംഭിച്ച യാത്ര അൻവർ സാദത്ത് എം.എൽ.എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരി അധ്യക്ഷത വഹിച്ചു. ഭാരത സന്ദേശയാത്ര വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് ഈ മാസം 22ന് കശ്മീരിലെത്തും. അമൃത്‌സർവഴി ജൂലൈ ആറിന് കേരളത്തിൽ തിരിച്ചെത്തും.

യാത്രക്കിടെ വിവിധ സ്ഥലങ്ങളിൽ നാഷനൽ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ ഫോർ ആയുഷ് ആൻഡ് ഇൻറഗ്രേറ്റിവ് മെഡിസിൻ ഓർഗനൈസേഷനൽ പ്രാദേശിക ചാപ്റ്ററുകളും സംഘടന അംഗങ്ങളും യാത്ര സംഘത്തിന് സ്വീകരണം നൽകും. സ്കൂൾ കോളജുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ബോധവത്കരണ സന്ദേശം നൽകും. ഫ്ലാഗ് ഓഫ് ചടങ്ങിൽ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ബ്ലഡ്ബാങ്കിന്‍റെ ചുമതലയുള്ള ഡോ. വിജയകുമാർ, കെ. രാധാകൃഷ്ണമേനോൻ, റോയൽ നൗഷാദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Youth trip to India with blood donation message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.