ആദർശ്

യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി

ആലുവ: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി വീട്ടിൽ ആദർശിനെയാണ് (24) നാടുകടത്തിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം, ഞാറക്കൽ സ്റ്റേഷൻ പരിധിയിൽ കൊലപാതകം, നരഹത്യാശ്രമം, അടിപിടി തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്.

2018 ൽ കുഴുപ്പിള്ളി ബീച്ചിൽ ഗ്യാനേന്ദ്രൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലും കഴിഞ്ഞ ജൂണിൽ ഞാറക്കലിൽ ലൈസൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ആദർശ് പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 29 പേരെ ജയിലിൽ അടച്ചതായും 28 പേരെ നാട് കടത്തിയതായും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. 

Tags:    
News Summary - young man was charged with KAPA and deported for a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.