ekd sudheesh 37 alv ??????

യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

ആലുവ: കീഴ്മാട്ടിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴ്മാട് മുതിരക്കാട് കോളനിയിൽ സോമൻ - ഓമന ദമ്പതികളുടെ മകൻ സുധീഷാണ് (37) മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

സുധീഷ് കോളനിയിലെ പൊതുകിണറിന്‍റെ ചുറ്റുമതിലിൽ ഇരിക്കുമ്പോൾ മറിഞ്ഞ് വീണതാണെന്ന് കരുതുന്നു. നിർമാണ തൊഴിലാളിയാണ്. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം കീഴ്മാട് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: സജിത. മകൻ: കാശിനാഥൻ.

Tags:    
News Summary - young man died in the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.