ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ
ആലുവ: പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ശിവക്ഷേത്രത്തിന്‍റെ 95 ശതമാനത്തോളം വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് പുഴയോരത്ത് നടത്തിയിരുന്ന ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി.
ആലുവയെ സംബന്ധിച്ചിടത്തോളം ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവഭഗവാന്‍റെ ആറാട്ടായി കണക്കാക്കുന്നു. ഈ വർഷം പലതവണ ജലനിരപ്പുയർന്നുവെങ്കിലും ശിവഭഗവാൻ ആറാടിയിട്ടില്ല.
ജലനിരപ്പുയർന്നാലും ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ മുടങ്ങില്ലെന്നതാണ് പ്രത്യേകത. ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറിയെങ്കിലും പെരിയാറിന്‍റെ മറ്റ് പ്രദേശങ്ങളിൽ കാര്യമായി പുഴ കരകവിഞ്ഞിട്ടില്ല.
ഒഴുക്ക് ഗണ്യമായി വർധിച്ചതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.