Posted On
date_range Updated On
date_range തുണിക്കടയിൽ മോഷണം; എക്സ്.എൽ സൈസ് തുണികൾ തിരഞ്ഞെടുത്ത് കൊണ്ടുപോയി
ആലുവ: നഗരത്തിലെ തുണിക്കടയിൽ ഉണ്ടായ മോഷണത്തിൽ പണവും വസ്ത്രങ്ങളും കവർന്നു. ബ്രിഡ്ജ് റോഡിൽ വില്ലേജ് ഓഫിസിന് എതിരെയുള്ള കോട്ടൺ ബസാറിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്.
കടയുടെ പൂട്ട് കുത്തിത്തുറക്കുകയായിരുന്നു. ചുണങ്ങംവേലികനാൽ റോഡിൽ താമസിക്കുന്ന അബൂബക്കറിൻറെയാണ് കട.
2750 രൂപയാണ് നഷ്ടമായത്. എക്സ്.എൽ സൈസിൽപെട്ട തുണികൾ തിരഞ്ഞെടുത്താണ് കൊണ്ടുപോയത്. ഒരു ഷീറ്റ് എടുത്ത് അതിൽ ചേർത്ത് പൊതിഞ്ഞ് കൊണ്ടു പോകുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒരു മണിക്ക് എത്തിയ മോഷ്ടാവ് പുറത്തെ സി.സി.ടി.വി കാമറ തിരിച്ചു വെച്ച ശേഷമാണ് പൂട്ട് പൊട്ടിച്ച് കയറിയത്. ആലുവ പൊലീസും ഫോറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.