Posted On
date_range Updated On
date_range യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദിനെയാണ് (27) ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പാവൂർ, കുന്നത്തുനാട്, ചെങ്ങമനാട്, എടത്തല, തടിയിട്ടപറമ്പ്, മൂവാറ്റുപുഴ സ്‌റ്റേഷനുകളിലായി പത്തോളം മാലപൊട്ടിക്കൽ കേസിലെ പ്രതിയാണ്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാത്രം അഞ്ച് കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലയിൽ 32 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. 31 പേരെ നാടു കടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.