representational image

മണപ്പുറം പാലത്തിൽനിന്ന് പെരിയാറിൽ ചാടിയ സ്ത്രീയെ രക്ഷിച്ചു

ആലുവ: മണപ്പുറം പാലത്തിൽനിന്ന് പെരിയാറിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷിച്ചു. കളമശ്ശേരി വിടാക്കുഴ സ്വദേശിനിയാണ് ചാടിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ മണപ്പുറത്തേക്കുള്ള പാലത്തിൽനിന്ന് ഇവർ ചാടുകയായിരുന്നു. ചാടുന്ന ദൃശ്യം പൊലീസി‍െൻറ നിരീക്ഷണ കാമറയിൽ കണ്ടു.

ഉടൻ അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. സ്കൂബ ടീം ബോട്ടുമായി എത്തുമ്പോൾ ഇവർ മാർത്താണ്ഡ വർമ പാലത്തിനടിയിൽ ഒഴുകിയെത്തിയിരുന്നു. ഉടൻ ഇവരെ രക്ഷിച്ച് ബോട്ടിൽ കയറ്റിയെങ്കിലും വീണ്ടും പുഴയിൽ ചാടാൻ ശ്രമിച്ചു. ഒടുവിൽ ബലമായി കരക്കെത്തിച്ച് ആലുവ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് വിടാക്കുഴയിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇവർ താമസിക്കുന്നത്.

Tags:    
News Summary - The woman was saved Jumped in Periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.