Posted On
date_range Updated On
date_range കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ, പറവൂർ, ചെങ്ങമനാട്, മുനമ്പം, കൊടുങ്ങല്ലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ പറവൂർ ചെറിയ പല്ലംതുരുത്ത് കുണ്ടുള്ളി പറമ്പിൽ വീട്ടിൽ ശ്യാം ശ്രീയെയാണ് (30) കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, പിടിച്ചുപറി, ആക്രമണത്തിന് സംഘം ചേരൽ തുടങ്ങി കേസുകളിലെ പ്രതിയാണ്.
2019 ൽ കാപ്പ ചുമത്തി ആറുമാസത്തേക്ക് ഇയാളെ നാടുകടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.