മുഹമ്മദ് സുഹൈൽ ചുമരിൽ വരച്ച ഇമോജി ചിത്രത്തിനൊപ്പം

കുറഞ്ഞ സ്‌ഥലത്ത്‌ കൂടുതൽ ഇമോജികൾ വരച്ച് താരമായി സുഹൈൽ

ആലുവ: കുറഞ്ഞ സ്‌ഥലത്ത്‌ കൂടുതൽ ഇമോജികൾ വരച്ച് താരമായി മുഹമ്മദ് സുഹൈൽ. വീടി​െൻറ ഭിത്തിയിൽ ചെറിയ സ്‌ഥലത്ത്‌ 38 ഇമോജികളാണ്​ വരച്ചത്. ഈ കലാസൃഷ്​ടി ഏഷ്യാബുക്ക് ഓഫ് റെ​േക്കാർഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്സിലും ഇടം നേടി.

ഭിത്തിയിൽ ചെറിയ സമചതുരത്തിൽ 38 ഇമോജികളാണ് വരച്ചത്. ചുമരിൽ പരമാവധി ഇമോജികൾ വരച്ചെന്ന പേരിൽ റെക്കാഡ് രേഖപ്പെടുത്തിയതായി അറിയിച്ച്​ ഇരു അധികൃതരിൽനിന്ന്​ ഇ-മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്.

എടത്തല അൽ അമീൻ പബ്ലിക് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയും ആലുവ കുന്നത്തേരി പ്ലാവിട കുഞ്ഞുമുഹമ്മദി​െൻറയും ഷെറീനയുടെയും മകനുമാണ്​. 

Tags:    
News Summary - suhail became a star by drawing emoji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.