സോളിഡാരിറ്റി ജില്ല സമിതി സംഘടിപ്പിച്ച ടി.കെ. അബ്ദുല്ല അനുസ്മരണ സമ്മേളനം
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യുന്നു
ടി.കെ. അബ്ദുല്ല കാലത്തോടൊപ്പം സഞ്ചരിച്ച പണ്ഡിതൻ –ടി. ആരിഫലി
ആലുവ: ടി.കെ. അബ്ദുല്ല കാലഘട്ടത്തോടൊപ്പം വിജ്ഞാനം നേടി സമൂഹത്തോട് സംവേദനം ചെയ്ത ധൈഷണിക പണ്ഡിതനായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ല സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്ലിം സമൂഹത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു അദ്ദേഹത്തിെൻറ എഴുത്തിലും പ്രഭാഷണത്തിലും നിറഞ്ഞു നിന്നത്. വ്യക്തി ജീവിതത്തിൽ ഏറെ സൂക്ഷ്മതയും ലാളിത്യവും പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. സമുദായത്തോട് ഖുർആനിക ദൗത്യം ഏറ്റെടുക്കാനുള്ള ആഹ്വാനമായിരുന്നു ടി.കെയുടെ പ്രഭാഷണത്തിലുണ്ടായിരുന്നതെന്ന് മുൻ എം.എൽ.എ ടി.എ. അഹ്മദ് കബീർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി എൻ.എം. അബ്ദുൽ റഹ്മാൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ്, കെ.എ. കാസിം മൗലവി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി കെ.കെ. സലീം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് പി.എൻ. നിയാസ് സ്വാഗതവും ജനറൽ സെക്രട്ടറി പി.എ. അൻവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.